കോഴിക്കോടിന് കാരുണ്യഹസ്തവുമായി പഴയ ജനകീയ കലക്ടര്‍

കൊല്‍ക്കത്തയില്‍ നിന്ന് കോഴിക്കോടിന് കാരുണ്യഹസ്തം നീട്ടി പഴയ ജനകീയ കലക്ടര്‍ പി.ബി സലീം. കൊല്‍ക്കത്തയിലെ മലയാളികളെ സഹകരിപ്പിച്ച് രണ്ട് കോടി രൂപയുടെ സാധനങ്ങളാണ് അദേഹം കോഴിക്കോടെത്തിച്ചത്. നിലവില്‍ ബംഗാളില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. 

അറുപതിനായിരം കിലോ അരി,മുപ്പതിനായിരത്തോളം വസ്ത്രങ്ങള്‍,മരുന്നുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടതെല്ലാം 7വാഗണുകളിലായി ബംഗാളില്‍ നിന്നും കോഴിക്കോട്ടെത്തി,പിബി സലീം കോഴിക്കോട് കലക്ടറായിരിക്കെ രൂപീകരിച്ച എയ്ഞ്ചല്‍ എന്ന സന്നദ്ധ സംഘടന വഴിയാണ് സാധനങ്ങള്‍ കോഴിക്കോട്ടെത്തിച്ചത്,കോഴിക്കോടിനോടുള്ള സ്നേഹവും മമതയും പഴയ കലക്ടര്‍ മറന്നിട്ടില്ലെന്ന് കോഴിക്കോട്ടുകാര്‍ ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു 

കൊല്‍ക്കത്തയിലെ മലയാളികളും സുമനസ്സുകളും ഒന്നിച്ചാണ് വലിയ സഹായം സമാഹരിച്ചത്. ബംഗാള്‍ േകഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ആയിശ റാണി ബിജിന്‍ കൃഷ്ണ എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു