സ്റ്റേഡിയത്തിനായി കോടികൾ മുടക്കിയിട്ടും നിർമാണം പൂർത്തിയാക്കാതെ പയ്യന്നൂർ നഗരസഭ

കോടികൾ മുടക്കി സ്റ്റേഡിയത്തിനായി ഭൂമി വാങ്ങി പതിനഞ്ചുവർഷമായിട്ടും നിർമാണം പൂർത്തിയാക്കാതെ പയ്യന്നൂർ നഗരസഭ. ആധുനിക സ്റ്റേഡിയത്തിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലുള്‍പ്പെടുത്തി നാൽപത് ലക്ഷം രൂപയും നീക്കിവച്ചിരുന്നു.

സ്വകാര്യവ്യക്തികളുടെ കൈയ്യില്‍നിന്ന് പത്തേക്കർ സ്ഥലമാണ് നഗരസഭ വാങ്ങിയത്. പുതിയ ബസ് സ്റ്റാന്‍റിന് സമീപത്തായി എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്ഥലം. ചതുപ്പ് നിലമായതിനാല്‍ പതിനായിരകണക്കിന് ലോഡ് ചരല്‍മണ്ണിട്ടാണ് മൈതാനം ഉയര്‍ത്തിയത്. നഗരസഭ കാലങ്ങളായി പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെങ്കിലും സ്റ്റേഡിയം നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്നു. സര്‍ക്കാര്‍ അനുമതി വൈകുന്നതാണ് കാരണമായി നഗരസഭ പറയുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും മേളകൾ നടത്താനും മാത്രമാണ് ഉപകാരപ്പെടുന്നത്. 

നിർമാണം വൈകുന്നതിൽ കായിക പ്രേമികളും നിരാശയിലാണ്. രാത്രിയിൽ മദ്യപാനികളും തമ്പടിക്കാറുണ്ട്.