രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്ന കോരപ്പുഴ പാലം പൊളിക്കുന്നു

koylandy-korapuzha-bridge
SHARE

ദേശീയപാതയില്‍  കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്ന കോരപ്പുഴ പാലം പൊളിച്ചു പണിയുന്നു. രണ്ടുവരി ഗതാഗതം സാധ്യമാകുന്ന  പന്ത്രണ്ട് മീറ്റര്‍ വീതിയുള്ള പാലമാണ് നിര്‍മിക്കുന്നത്.

ദേശീയപാതയില്‍ കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ വീതികുറഞ്ഞ പാലങ്ങളില്‍ ഒന്നാണ് കോരപ്പുഴയിലേത്. 1938 ല്‍ ബ്രിട്ടീഷുകാര്‍ പണിത പാലത്തില്‍  വലിയ വാഹനങ്ങള്‍ക്ക് ഒന്നിച്ച് കടന്നുപോകാന്‍ കഴിയില്ല.പഴയ പാലത്തിന്റെ അതേ മാതൃകയിലാണ് പുതിയ രൂപകല്‍പനയും. വശങ്ങളില്‍ ആര്‍ച്ചുണ്ട്. ഇരുവശങ്ങളിലും നടപ്പാതകളുമുണ്ട്.

നിലവിലെ പാലം പൊളിച്ചുമാറ്റിയിട്ട് അതേ സ്ഥലത്ത് തന്നെ പുതിയത് നിര്‍മിക്കുകയാണ്. അടുത്ത മാസം നിര്‍മാണം തുടങ്ങാനാണ്  പൊതുമരാമത്ത് ഹൈവേ വിഭാഗത്തിന്റെ തീരുമാനം

പാലം പണി നടക്കുമ്പോള്‍ കോഴിക്കോട് നിന്നും വെങ്ങളം വരെ ദേശീയപാതയിലെ ഗതാഗതം മുടങ്ങും..  വെങ്ങളം –രാമാനാട്ടുകര ബൈപാസ് വഴി വാഹനങ്ങള്‍  വഴിതിരിച്ചുവിടും. ഇരുപത് മാസമാണ് നിര്‍മാണ കാലാവധി.

MORE IN NORTH
SHOW MORE