കടലാക്രമണ ഭീതിയിൽ അംഗനവാടിയിലെ കുരുന്നുകള്‍

പരപ്പനങ്ങാടി മുറിത്തോടിലെ അംഗനവാടിയില്‍ കുരുന്നുകള്‍ പഠിക്കുന്നത് കടലാക്രമണ ഭീതിയില്‍. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടിക്ക് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന ്വഴി നല്‍കാന്‍ സമീപവാസികള്‍ തയാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം ആഞ്ഞടുക്കുന്ന ഈ തിരമാലകള്‍ അംഗനവാടിയില കുഞ്ഞുങ്ങളെ പേടിപ്പെടുത്തുകയാണ്. 20 കുരുന്നുകളാണ് പേടിയോടെ ഇവിടെ പഠിക്കുന്നത്. ഏഴു വര്‍ഷത്തിലധികമായി ഈ വാടകകെട്ടിടത്തില്‍ അംഗനവാടി പ്രവര്‍ത്തിക്കുന്നു. കടല്‍ ഭിത്തി ഇല്ലാത്തതിനാല്‍ തിരമാല അംഗനവാടിക്കുള്ളിലെത്തുന്നു.

പരപ്പനങ്ങാടി നഗരസഭയുടെ നേതൃത്വത്തില്‍ വാക്കിയല്‍ പ്രദേശത്ത് കെട്ടിടമൊരുക്കിയെങ്കിലും വഴി വിട്ടുനല്‍കാന്‍ സമീപവാസികള്‍ തയാറായിട്ടില്ല.നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടി കാട്ടി കലക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വാടക കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന്  കെട്ടിടത്തിന്റെ ഉടമയും ആവശ്യപ്പെട്ടിട്ടുണ്ട്.