മലപ്പുറം കുണ്ടുതോട് പാലത്തോട് ചേർന്ന് ഭിത്തിയിൽ വിള്ളൽ; ഗതാഗതം തടഞ്ഞു

edavanna-bridge
SHARE

മലപ്പുറം എടവണ്ണ കുണ്ടുതോട് പാലത്തോട് ചേർന്ന് ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടഞ്ഞു.  തിരക്കേറിയ മഞ്ചേരി.... നിലമ്പൂർ സംസ്ഥാന പാതയിൽ ഇതോടെ യാത്രാദുരിതം രൂക്ഷമായി.

പാലത്തിന്റെ ഭിത്തിയോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായതാണ് വിള്ളലിന് കാരണം.  വാഹനങ്ങൾ ഓടുന്ന ടാർ ചെയ്ത മൂന്നടിയോളം ഉൾഭാഗത്തേക്ക് കടന്ന് മണ്ണിടിഞ്ഞ് താഴ്ന്നിട്ടുണ്ട്. ബലക്ഷയം കണ്ടതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബസ് അടക്കമുള്ള വലിയ വാഹനങ്ങളെല്ലാം കാട്ടുമുണ്ട ... തിരുവാലി... കാരക്കുന്നു വഴി തിരിച്ചു വിടുകയാണ്. ഇതോടെ പത്തപ്പിരിയം മുതൽ മമ്പാട് വരേയുള്ള പ്രദേശങ്ങളിലുള്ളവർ ദുസഹമായി.

പാലത്തിന്റെ ഭിത്തി കരിങ്കൽ കെട്ടി ബലപ്പെടുത്താൻ ശ്രമം ആരംഭിച്ചു. വിള്ളൽ കണ്ടെത്തിയ ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താനാണ് നീക്കം. ഭിത്തി നിർമാണം പൂർത്തിയായ ശേഷം പാലം സുരക്ഷിതമാണന്ന് മരാമത്ത് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ ഗതാഗത നിയന്ത്രണം നീക്കും.

MORE IN NORTH
SHOW MORE