കോഴിക്കോട് ഗതാഗതക്കുരുക്കിന് പരിഹാരം; മേൽപ്പാലങ്ങൾ ഉടൻ

kozhikoe-overbridge
SHARE

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുന്ന  രണ്ടു മേല്‍പ്പാലങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ദേശീയപാത ബൈപാസില്‍ തൊണ്ടയാട് ജംക്്ഷനിലെയും രാമനാട്ടുകരയിലെയും േമല്‍പാലങ്ങള്‍ ഒന്നരമാസത്തിനുള്ളില്‍ ഗതാഗതത്തിന്  തുറന്നുകൊടുക്കും

നഗരത്തിന് പുറത്തേക്കുള്ള വഴികളിലെ പ്രധാന കുരുക്കുകളാണ് തൊണ്ടാട്, രാമനാട്ടുകര ജംക്്ഷനുകള്‍. തിരക്കേറിയ സമയങ്ങളില്‍ കുരുക്കില്‍ കിടക്കേണ്ടിവരുന്നത് മണിക്കൂറുകള്‍. ഇതിന് പരിഹാരമായാണ് പുതിയ മേല്‍പാലം വരുന്നത്. അപ്രോച്ച് റോഡ് നിരപ്പാക്കലും  ടാറിങ്ങുമാണ് ഇനി ബാക്കിയുള്ളത്. രാമനാട്ടുകരയിലെ പാലത്തിന് 84 കോടി രൂപയും തൊണ്ടയാട് ജംക്്ഷനിലേതിന്  54 കോടി രൂപയുമാണ് മുടക്കുമുതല്‍.

സ്പാനുകള്‍ പരമാവധി കുറച്ചുള്ള ഇന്റഗ്രേറ്റഡ്  സ്ട്രക്ചറെന്ന സാങ്കേതിക വിദ്യയിലാണ് തൊണ്ടയാട് പാലം നിര്‍മിച്ചിരിക്കുന്നത്. 2017 അവസാനത്തില്‍ പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും  ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍മാണം ഇഴയുകയായിരുന്നു. പിന്നീട് ഓണത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ജോലികള്‍ പൂര്‍ത്തിയായിട്ടില്ല

MORE IN NORTH
SHOW MORE