ഓണമെത്തും മുൻപേ ഖാദി മേള, കുപ്പടം മുണ്ട് പ്രധാന ആകർഷണം

വസ്ത്രത്തിനൊപ്പം ഓണം ബക്രീദ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിനുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങളുമായി ഖാദിമേള. വനിതകളെ ലക്ഷ്യമിട്ട് നെയ്തെടുത്ത കുപ്പടം മുണ്ടാണ് ഇത്തവണ കോഴിക്കോട് മേളയിലെ പ്രധാന ആകര്‍ഷണം. മുപ്പത് ശതമാനം റിബേറ്റും സമ്മാനങ്ങളും മേളയുടെ ഭാഗമാണ്.

സാരിയും ഷര്‍ട്ടും മുണ്ടും വേഷ്ടിയും മാത്രമല്ല. മണ്‍ചട്ടിയും, തേനും, ചന്ദനസോപ്പും തുടങ്ങി ആഘോഷ ഒരുക്കങ്ങള്‍ക്കുള്ള മുഴുവന്‍ വിഭവങ്ങളും മേളയിലുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള വ്യത്യസ്തത ഓരോ ഉല്‍പ്പന്നത്തിലും പ്രകടമാണ്. കുപ്പടം മുണ്ടിന്റെ നെയ്ത്ത് മികവ് വനിതകളെ ആകര്‍ഷിക്കുന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന തുണിത്തരങ്ങള്‍ ഒരുക്കാനും മേളക്ക് കഴിഞ്ഞിട്ടുണ്ട്. മുപ്പത് ശതമാനം ഇളവും സമ്മാനപദ്ധതിയും ആളെക്കൂട്ടുമെന്നതിന്റെ തെളിവാണ്. 

നിലവില്‍ മുപ്പത് ശതമാനം റിബേറ്റാണ് നല്‍കിയിട്ടുള്ളത്. മുപ്പത്തി അയ്യായിരം വരെയായിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ക്രെഡിറ്റ് തുക അന്‍പതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്

പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് മേളയിലുള്ളത്. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഖാദിയുടേതായ ഗ്യാരണ്ടിയും ഉറപ്പാക്കുന്നുണ്ട്. ജില്ലാ അടിസ്ഥാനത്തിലാണ് നിലവില്‍ മേള തുടങ്ങിയിട്ടുള്ളത്. പിന്നീട് താലൂക്ക് അടിസ്ഥാനത്തിലേക്ക് കൂടി വ്യാപിപ്പിക്കും.