പാലക്കാട് നഗരസഭയിൽ 181 കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

palakkad-building-t
SHARE

പാലക്കാട് നഗരസഭാ പരിധിയിൽ 181 കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. പ്രധാന റോഡുകള്‍ക്ക് സമീപം വ്യാപാര സ്ഥാപനങ്ങൾ‌ പ്രവർത്തിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് ബലക്ഷയമുളളത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ എട്ടിന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വിട്ടുവീഴ്ച വേണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തിലാണ് കാലപ്പഴക്കം ചെന്ന അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നഗരസഭ തീരുമാനിച്ചത്. എൻജിനീയറിങ്, റവന്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒറ്റ ദിവസം പ്രാഥമീകമായി നടത്തിയ സംയുക്ത പരിശോധനയില്‍ പ്രധാന റോഡുകളോട് ചേര്‍ന്ന് 181 കെട്ടിടങ്ങള്‍ക്ക് പോരായ്മകളുണ്ടെന്ന് കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങൾ‌ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലാണു പരിശോധന നടത്തിയത്. ബലക്ഷയം ബോധ്യപ്പെട്ട കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകും. അറ്റകുറ്റപ്പണി മതിയെങ്കിൽ നോട്ടീസില്‍ വ്യക്തമാക്കണം. മറ്റുളളവ പൊളിച്ചുമാറ്റണം. എട്ടിനു ചേരുന്ന കൗൺസിൽ യോഗം തീരുമാനമെടുക്കും. നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് ദുരന്തനിവാരണവിഭാഗവും അഗ്നിശമനസേനയും പറയുന്നത്.

നിലവില്‍ തകര്‍ന്നുവീണ മൂന്നു നില കെട്ടിടത്തിലെ 48 കടമുറികള്‍ ഒഴിപ്പിച്ച് സീല്‍ ചെയ്തു.കെട്ടിടം ഉടമയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

ബലക്ഷയമുളള മുനിസിപ്പൽ ബസ് സ്റ്റാൻഡ്, മീൻ മാർക്കറ്റ് എന്നിവിടങ്ങളിലെ നഗരസഭാ കെട്ടിടങ്ങളും അടച്ചുപൂട്ടും.

MORE IN NORTH
SHOW MORE