മാലിന്യത്തില്‍നിന്ന് വൈദ്യുതി, കോഴിക്കോട്ടെ മാതൃക

waste
SHARE

കോഴിക്കോട് ഞെളിയന്‍പറമ്പില്‍ മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പുതിയപ്ലാന്റ് രണ്ടുവര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങും. സ്വിറ്റ്സര്‍ലന്‍ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന  പ്ലാന്റിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. കോഴിക്കോട് നഗരസഭയ്ക്കാണ്  പദ്ധതിയുടെ ചുമതല.  

അറുപതോളം കമ്പനികളില്‍നിന്ന് തിരഞ്ഞെടുത്ത ഏഴ് കമ്പനികളെയാണ് ടെന്‍ഡറിന് ക്ഷണിച്ചത്. ഏകദേശം 250 കോടി രൂപയാണ് പദ്ധതിക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും. ദിവസേന ഇരുനൂറ് ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് നിര്‍മിക്കുക. ബയോമെക്കനൈസേഷന്‍ പ്രക്രിയയിലൂടെയാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. മാലിന്യത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കമ്പനിക്ക് വില്‍ക്കാം. 

മാലിന്യം തരംതിരിക്കാതെ പ്ലാന്റിലേക്ക് നിക്ഷേപിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണം. മാലിന്യത്തില്‍ നിന്ന് വളം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റാണ് ഞെളിയന്‍പറമ്പില്‍ നിലവില്‍  പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്നത്. ഒരു ബൃഹത്തായ പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ മാലിന്യപ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

MORE IN NORTH
SHOW MORE