അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിച്ചിൽ; അട്ടപ്പാടി ഒറ്റപ്പെട്ടു

attapadi-road-t
SHARE

അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളിലായി മണ്ണിടി‍ഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ അട്ടപ്പാടി ഒറ്റപ്പെട്ടു. കഴിഞ്ഞ മൂന്നു മണിക്കൂറായി കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതതടസം നീക്കാന്‍ ശ്രമം തുടരുകയാണെങ്കിലും കനത്തമഴയും മഞ്ഞും പ്രതിസന്ധിയായി. ജില്ലയിലെ അണക്കെട്ടുകളിലും ഭാരതപ്പുഴയിലുള്‍പ്പെടെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. 

ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന കൂറ്റന്‍മലകളാണ് മണ്ണാര്‍ക്കാട് ആനക്കട്ടി അന്തര്‍സംസ്ഥാന പാതയുടെ ചുരം ഭാഗത്തുളളത്. രാവിലെ കനത്തമഴയില്‍ പത്താംവളവിന് സമീപം മൂന്നിടങ്ങളിലായി മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചു.  ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ കുടുങ്ങിയെങ്കിലും എല്ലാവരും അല്‍ഭുതകരമായാണ് രക്ഷപെട്ടത്. മണ്ണാര്‍ക്കാട് നിന്ന് കോയമ്പത്തൂര്‍ , മേട്ടുപ്പാളയം എന്നിവിടങ്ങളിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിലും പിന്നിലുമായി മണ്ണിടിഞ്ഞ് കിടക്കുകയാണ്. മണ്ണുമാന്തിയന്ത്രങ്ങളെത്തിച്ച് മണ്ണുമാറ്റാന്‍ ശ്രമം തുടര്‍ന്നെങ്കിലും കനത്തമഴയും മഞ്ഞും പ്രതിസന്ധിയായി. ജില്ലയുടെ മറ്റിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിലായത് ജനങ്ങളെ ബാധിച്ചു. കനത്തമഴ നെല്‍കൃഷിക്ക് ദോഷമായി. റോഡുകളുടെ തകര്‍ച്ചയ്്കും കാരണമാകും. കല്‍പാത്തിപ്പുഴ നിറഞ്ഞൊഴുകി അകത്തേത്തറ പഞ്ചായത്തിെല ആണ്ടിമഠം കോളനിയില്‍ വെളളം കയറി

ഭാരതപ്പുഴയിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. പുഴയോരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. 

MORE IN NORTH
SHOW MORE