മൃതദേഹത്തോട് അനാദരവ്; കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ പ്രതിഷേധം

hospital-dead-body-t
SHARE

അട്ടപ്പാടിയിലെ ആദിവാസി രോഗിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൂന്നു ദിവസം അനാഥമായി കിടന്നു. ഷോളയൂര്‍ വെങ്കക്കടവ് ഉൗരിലെ കുഞ്ഞിരാമനാണ് കഴിഞ്ഞ 23 ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധചികില്‍സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിരാമന്‍ 24 നാണ് മരിച്ചത്. ബന്ധുവായ മണിക്കുട്ടന്‍ ഒപ്പമുണ്ടായിരുന്നെങ്കിലും മണിക്കുട്ടന്‍ അറിയാതെ ആശുപത്രി അധികൃതര്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അട്ടപ്പാടിയിലേക്ക് കൊണ്ടുപോയെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ മറുപടി. ബാഗും പണവുമെല്ലാം നഷ്ടപ്പെട്ട മണിക്കുട്ടന്‍ കോയമ്പത്തൂരില്‍ നിന്ന് നടന്ന് രണ്ടു ദിവസത്തിനുശേഷം അട്ടപ്പാടിയിലെത്തിയപ്പോഴാണ് മരണവിവരം വീട്ടുകാര്‍ പോലും അറിയുന്നത്.

തുടരന്വേഷണത്തില്‍ മൃതദേഹം അനാഥമായി മോര്‍ച്ചറിയിലുളളതായി സ്ഥിരീകരിച്ചു. ആദിവാസിക്ക് ആരുമില്ലാതിരുന്നത് എസ്ടി പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെയുളളവരുടെ വീഴ്ചയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ കോട്ടത്തറയില്‍ പ്രതിഷേധിച്ചു.

MORE IN NORTH
SHOW MORE