അബുദാബി ഒായില്‍ കമ്പനിയില്‍ ജോലിയ്ക്കായി വ്യാ‌ജ ഇന്‍റര്‍വ്യു; കബളിപ്പിക്കപ്പെട്ട് ഉദ്യോഗാര്‍ഥികള്‍

job-fraud-t
SHARE

അബുദാബി ഒായില്‍ കമ്പനിയില്‍ ജോലിയ്ക്കായി കോഴിക്കോട് ഇന്‍റര്‍വ്യുവിനെത്തിയ നൂറ് കണക്കിന് ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടു. വാട്സ്പ്പ് വഴി പ്രചരിച്ച സന്ദേശം കണ്ടാണ് തമിഴ്നാട്ടില്‍ നിന്നുപോലും യുവാക്കള്‍ ജോലി തേടി കോഴിക്കോട് കടവ് റിസോര്‍ട്ടിലെത്തിയത്. ക്രിയേറ്റീവ് ടൂര്‍ ട്രാവല്‍സിന്റെ പേരില്‍ പ്രചരിച്ച സന്ദേശം പക്ഷെ ഒൗദ്യോഗികമല്ലെന്നാണ് ഏജന്‍സിയുടെ വിശദീകരണം.  

ഇങ്ങനെ ഒരു ഇന്‍റര്‍വ്യു ഇവിടെ നടക്കുന്നില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ ഉദ്യോഗാര്‍ഥികളോട് പറഞ്ഞത്. നൂറ്റിയമ്പത് തസ്തികകളില്‍ ഒഴിവുണ്ടെന്നായിരുന്നു പരസ്യം. അഡ്നോക്ക് കമ്പനിയിലേക്ക് ഇന്‍റര്‍വ്യു നടക്കുന്നുണ്ടെന്ന സന്ദേശം വാട്സപ്പ് വഴിയാണ് പലര്‍ക്കും കിട്ടിയത്. ഒാണ്‍ലൈന്‍ സൈറ്റിലും ഇന്‍റര്‍വ്യു സംബന്ധിച്ച വിവരങ്ങളുണ്ട്. തമിഴ്നാട്ടിലെ കുംഭകോണത്തില്‍ നിന്നുപോലും യുവാക്കള്‍ കോഴിക്കോടെത്തി.

തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും പാലക്കാട് നിന്നും നൂറ് കണക്കിന് ഉദ്യോഗാര്‍ഥികള്‍,തലേ ദിവസമെത്തി നഗരത്തിലെ ഹോട്ടല്‍ മുറികളില്‍ തങ്ങിയവരാണ് മിക്കവരും. ക്രിയേറ്റീവ് ടൂര്‍  ട്രാവല്‍സിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ വിളിച്ചപ്പോള്‍,സന്ദേശം വ്യാജമാണെന്നും ഒൗദ്യോഗികമായി ഇന്‍റര്‍വ്യു മറ്റൊരുദിവസം പ്രത്യേക പ്രവേശ പരീക്ഷയ്ക്ക് ശേഷം നടക്കുമെന്നുമാണ് വിശദീകരണം. ക്രിയേറ്റീവ് ടൂര്‍ ട്രാവല്‍സിന്റെ കൊല്ലം ബ്രാഞ്ചിന്റെ പേരിലാണ് സന്ദേശം പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്,പൊലീസില്‍ പരാതി നല്‍കുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു 

MORE IN NORTH
SHOW MORE