കല്‍പ്പറ്റ ബൈപ്പാസില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാകുന്നു

kalpattaw-waste-t
SHARE

വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാകുന്നു. ജനവാസ കേന്ദ്രത്തില്‍ എട്ട് ലോഡ് മാലിന്യമാണ് കഴിഞ്ഞ ദിവസം തള്ളിയത്. മുനിസിപ്പാലിറ്റി അധികൃതര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വഴിയില്‍ക്കൂടി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.ഹോട്ടല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളാണ് ബൈപ്പാസില്‍ തള്ളിയത്. ആരോഗ്യവകുപ്പ് അധികൃതരെത്തി അവിടെത്തന്നെ കുഴിച്ചു മൂടാന്‍ ശ്രമിച്ചു. പ്രതിഷേധത്തെത്തുടര്‍ന്നാണ് സംസ്ക്കരണകേന്ദ്രത്തിലേക്ക് മാറ്റിയത്.

ജനവാസ കേന്ദ്രത്തില്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിവാണ്. രാത്രികാലങ്ങളിലാണ് വലിയവാഹനങ്ങള്‍ എത്തുന്നത്, കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് നാട്ടുകാരുടെ ആരോപണം. കല്‍പറ്റയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വെള്ളാരം കുന്നില്‍ എട്ടേക്കറോളം സ്ഥലമുണ്ട്. ഈ സൗകര്യമുള്ളപ്പോഴാണ് ജനങ്ങളെ ദുരിതത്തിലക്കുന്ന പ്രവൃത്തികള്‍്.

MORE IN NORTH
SHOW MORE