ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

fartook-t
SHARE

രാഷ്്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര അംഗം കമറുലൈലയെ   നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടുമറിച്ചതോടെയാണ് കമറുലൈലയുടെ വിജയം ഉറപ്പായത്.

പരസ്പരം പോരടിച്ചുനിന്ന അംഗങ്ങളെ ഒന്നിപ്പിക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വം നടത്തിയ അവസാനഘട്ട ശ്രമങ്ങളും പാഴായി. വിമത കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച രണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു.പണം മോഹിച്ചാണ് കോണ്‍ഗ്രസ് പ്രതിനിധികളായ രണ്ടുപേര്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നതെന്നാണ് യു.ഡി.എഫ് ആരോപണം

മുപ്പത്തിയെട്ടംഗ നഗരസഭയില്‍ എല്.ഡി.എഫ് പതിനെട്ട്, യു.ഡി.എഫ് പതിനേഴ്, ബി.ജെ.പി ഒന്ന്, രണ്ടു സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷിനില.ഇതില്‍ ബി.ജെ.പി പ്രതിനിധി  വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

MORE IN NORTH
SHOW MORE