മതസൗഹാർദത്തിന്റെ സന്ദേശം വിളിച്ചോതി മലപ്പുറത്തെ ഇഫ്താർ വിരുന്ന്

മതസൗഹാർദത്തിന്റെ സന്ദേശം വിളിച്ചോതി ഇഫ്താർ വിരുന്ന്.മലപ്പുറം വെട്ടിച്ചിറ പുന്നത്തല ക്ഷേത്ര കമ്മിറ്റിയാണ് ഇഫ്താർ വിരുന്നൊരിക്കയത്. പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനപ്രതിഷ്Oക്കായി കഴിഞ്ഞ വർഷം ജാതി മത വ്യത്യാസമില്ലാതെ ഒരു നാടൊന്നിച്ചിരുന്നു.അന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യമായി ഇഫ്താർ വിരുന്ന് തുടങ്ങിയത്. 

ശ്രീകോവിലിൽ ദീപവും. പള്ളിയിൽ നിന്ന് ബാങ്ക് വിളിയും ഒരു മതിൽ വ്യത്യാസത്തിൽ .ക്ഷേത്ര കന്മിറ്റി ഒരുക്കിയ വെള്ളവും പഴവർഗങ്ങളും കഴിച്ചവർ നോമ്പുതുറന്നു.ഒരു പ്രദേശത്തെ ജനങ്ങൾ ഒന്നാകെ ഈ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. വിരുന്നിൽ പങ്കെടുത്തവരുടെ വയറും മനസും നിറഞ്ഞ സംതൃപ്തിയിൽ അടുത്ത വർഷവും പുണ്യമാസത്തിൽ ഒത്തുചേരാമെന്ന ഉറപ്പിൽ അവർ പിരിഞ്ഞു