ചോര്‍ന്നൊലിക്കുന്ന അംഗന്‍വാടി കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു

മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുന്ന അംഗന്‍വാടി കുട്ടികളുെട പഠനം പ്രതിസന്ധിയിലാക്കുന്നു. പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ മുപ്പത്തിആറാം നമ്പര്‍ അംഗന്‍വാടിയെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. പലവട്ടം ആവശ്യമുന്നയിച്ചിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.                       

പഞ്ചായത്തില്‍ പലവട്ടം പരാതി പറഞ്ഞെങ്കിലും ഉടൻ ശരിയാക്കിത്തരമെന്ന മറുപടിയാണ് എപ്പോഴും ലഭിക്കുന്നത്.

കെട്ടിടത്തിന് മുകളിലേക്ക് നില്‍ക്കുന്ന മരവും അപകടാവസ്ഥലയിലാണ്. മഴവെളളം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ മേല്‍ക്കൂരയില് ഷീറ്റു നിരത്തി സുരക്ഷിതമാക്കണമന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.