അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെളിയങ്കോട് ശ്രീലങ്കന്‍ കോളനി

sreelankan-colony
SHARE

അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ഇല്ലാതെ മലപ്പുറം പൊന്നാനി വെളിയങ്കോട് ശ്രീലങ്കന്‍ കോളനി. വെള്ളക്കെട്ടുകള്‍ക്ക് നടുവില്‍ ഒാലപ്പുരകളിലാണ് പതിനെട്ടു കുടുംബങ്ങള്‍ താമസിക്കുന്നത്

കോളനിയിലേക്കെത്താന്‍ ഒരു റോഡുപോലുമില്ല.ഇതിന്റെ കഷ്ടപ്പാട് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് രോഗികളാണ്.മിക്ക കുടുംബങ്ങള്‍ക്കും വീട് ഉണ്ടാക്കാന്‍ വെളിയങ്കോട് പഞ്ചായത്ത് പണം അനുവദിച്ചിട്ടുണ്ട്.  പക്ഷെ വീടു നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ വഴിയില്ല.അനുവദിച്ച പണമെല്ലാം ചുമട്ടുകൂലിയായി നല്‍കേണ്ടിവരും. നിലവില്‍ ഈ കുഞ്ഞു ഒാലപ്പുരകളില്‍ എഴും എട്ടും പേരാണ് താമസിക്കുന്നത്.

MORE IN NORTH
SHOW MORE