കീഴാറ്റൂർ ഐക്യദാർഢ്യ സമിതി കലക്ടറുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നു

ലോങ് മാർച്ചിന് മുന്നോടിയായി കീഴാറ്റൂർ ഐക്യദാർഢ്യ സമിതി കണ്ണൂർ കലക്ടറുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നു. ഒരുമാസത്തിനുള്ളിൽ ത്രീഡി വിജ്ഞാപനം പുറത്തിറങ്ങുമെന്ന സൂചന ലഭിച്ചതോടെയാണ് വയൽക്കിളികളും, ഐക്യദാർഢ്യ സമിതിയും സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

അടുത്ത ശനിയാഴ്ച രാവിലെ കീഴാറ്റൂരിൽനിന്ന് തുടങ്ങുന്ന മാർച്ച് വൈകുന്നേരം കലക്ടറുടെ വസതിക്ക് മുൻപിലെത്തും. പ്രതിഷേധ സൂചകമായി കഞ്ഞിവെപ്പ് സമരം നടത്തും. ദേശീയ പാതയ്ക്കായി കണ്ണൂർ ജില്ലയിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയായിരുന്നു. ഇതോടെ ത്രീഡി വിജ്ഞാപനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഈ നീക്കത്തെ തടയുകയാണ് വയൽക്കിളികളുടെ ലക്ഷ്യം. ജില്ലയിൽ ദേശീയപാതാ വിഷയവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ സമരം നടത്തുന്നവരും മാർച്ചിൽ പങ്കെടുക്കും.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കീഴാറ്റൂരിൽ നടത്തിയ പഠന റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.