പേരാമ്പ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണ കാരണം അപൂർവ വൈറസ് ബാധ

kk-sialaja-t
SHARE

കോഴിക്കോട് പേരാമ്പ്രയിലെ ഒരേ കുടുംബത്തിലെ മൂന്നു പേര്‍ പനി ബാധിച്ച് മരിച്ചത് അപൂര്‍വ വൈറസ് ബാധ മൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ ആദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രത്യേക ആരോഗ്യ സംഘം സ്ഥലത്ത് പരിശോധന നടത്തും. 

പേരാമ്പ്ര ചങ്ങരോത്തെ പനി മരണത്തിന് കാരണം അപൂര്‍വ വൈറസ് തന്നെ. തലച്ചോറിനെയാണ് ഈ വൈറസ് വേഗത്തില്‍ ബാധിക്കുക. തുടര്‍ന്ന് ഹൃദയത്തെയും. എന്നാല്‍ കൃത്യമായ മുന്‍കരുതല്‍ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാം. ശരീര ദ്രവങ്ങളിലൂടെയാണ് രോഗം പകരുക. വായുവിലൂടെ പകരില്ല. മൃതദേഹങ്ങളില്‍ നിന്നെടുത്ത സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചു. പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് പകര്‍ന്നതാകാനാണ് സാധ്യത. എന്നാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. 

MORE IN NORTH
SHOW MORE