പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു

fever-death-t
SHARE

കോഴിക്കോട് പേരാമ്പ്രയില്‍ പനി ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. കുറ്റ്യാടി സ്വദേശി മറിയം ആണ് മരിച്ചത്. മരണ കാരണം ഇപ്പോഴും സ്ഥിരികരിക്കാനായിട്ടില്ലെങ്കിലും അപൂര്‍വ വൈറസ് ബാധയാണെന്ന് സംശയിക്കുന്നു. . 

26 കാരനായ മുഹമ്മദ് സാലിഹ്, 24 കാരനായ മുഹമ്മദ് സാബിത് എന്നിര്‍ക്ക് പിന്നാലെയാണ് പിതാവിന്‍റെ സഹോദരന്‍റെ ഭാര്യ മറിയം കൂടി മരിച്ചത്. ഇവരുടെ ഒരു ബന്ധു കൂടി ചികില്‍സയിലാണ്. രോഗികളെ പരിപാലിച്ച രണ്ടു നഴ്സുമാര്‍ക്കും അസുഖം ബാധിച്ചോ എന്ന് സംശയിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എത്രയും വേഗം രോഗ കാരണം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN NORTH
SHOW MORE