വെള്ളിമാട്കുന്ന്–മാനാഞ്ചിറ റോഡ് വികസനം; കലക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം

കോഴിക്കോട് വെള്ളിമാട്കുന്ന്–മാനാഞ്ചിറ റോഡ് വികസനത്തിന് പണം അനുവദിക്കണമെന്നാവശ്യപെട്ട് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കാനുള്ള പണം അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണ മെന്നാവശ്യപെട്ടാണ് സമരം.

റോഡ് വികസനത്തിന് അടിയന്തിരമായി ഇടപെടുമെന്ന് കഴിഞ്ഞ ദിവസം നഗരത്തിലെത്തിയ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. െപതുമരാമത്ത് സെക്രട്ടറി ഫയല്‍ ധനവകുപ്പ് കൈമാറാനിരിക്കെയാണ് സമരവുമായി സമര സമതി രംഗത്ത് വന്നത്.  റോഡില്‍ വച്ച് ജീവന്‍ നഷ്ടമായവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതായിരുന്നു ചടങ്ങ്.

നഗരറോഡുകളുടെ വികസനത്തിനായി  തയ്യാറാക്കിയ പട്ടികയില്‍ പ്രഥമ സ്ഥാനമായിരുന്നു മാനാഞ്ചിറ– വെള്ളിമാട്കുന്ന് റോഡിന്. മറ്റു റോഡുകളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയായപ്പോഴും പലകാരണങ്ങളാല്‍  നവീകരണം ഇതുവരെ തുടങ്ങിയിട്ടില്ല. ഏറ്റവും പുതിയ  രൂപരേഖ പ്രകാരം 337.5 കോടി രൂപയാണ് അടങ്കല്‍ തുക. ഇതില്‍ നൂറ്റിപത്ത് കോടി വിവിധ കാലങ്ങളില്‍ അനുവദിച്ചിരുന്നു. ബാക്കിവരുന്ന തുകയ്ക്ക് ഭരണാനുമതി കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം