വന്യജീവിശല്യം രൂക്ഷം; വടക്കനാട്ട് ഗ്രാമവാസികൾ അനിശ്ചിതകാല സമരത്തിന്

wild-elephant-attack
SHARE

വന്യജീവിശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി വടക്കനാട്ട് ഗ്രാമത്തിലുള്ളവര്‍ വീണ്ടും അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. പ്രശ്നക്കാരനായ കൊമ്പനാനയെ കാട്ടിലേക്ക് തുരത്തണമെന്നും സമരം നടത്തിയ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് ആവശ്യം. തിങ്കളാഴ്ച മുതല്‍ വനിതകളെ അനിശ്ചിതകാല നിരാഹാരസമരത്തിനിരുത്താനാണ് ഗ്രാമസമിതിയുടെ തീരുമാനം. 

ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഒാഫീസിന് മുന്നില്‍ ദിവസങ്ങളോളം വടക്കനാട് ഗ്രാമസമിതിഅംഗങ്ങള്‍ നിരാഹരസമരം നടത്തിയിരുന്നു.

വന്യമൃഗശല്യം പരിഹരിക്കാന്‍ ശാശ്വതമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ മന്ത്രിതലചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

എന്നാല്‍ അന്ന് പറഞ്ഞ തീരുമാനങ്ങളൊന്നും നടപ്പിലായിലെന്ന് ഗ്രാമസമിതി പറയുന്നു. 

കൃഷിയിടങ്ങളില്‍ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന കൊമ്പനാനയെ തുരത്തണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. 

കോളര്‍ ഐഡി സംവിധാനം ഘടിപ്പിച്ചിട്ടും ആനയിലെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് റേഞ്ച് ഒാഫീസറെ നാട്ടുകാര്‍ ബന്ദിയാക്കിയിരുന്നു. ഇതില്‍ പങ്കെടുത്ത ഇരുപത്തിരണ്ട് കര്‍ഷകര്‍ക്കെതിരെ കേസുണ്ട്. കേസെടുക്കില്ലെന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വനം വകുപ്പ് അധികൃതര്‍ ഉറപ്പുനില്‍കിയിരുന്നു. കൊമ്പനാനയെ മയക്കുവെടിവെച്ച് പിടിക്കാന്‍ നടപടികള്‍ തുടങ്ങിയെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചത്. ഇത് ഉടന്‍ നടപ്പിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇക്കുറി വനിതകളാണ് ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഒാഫീസിനു മുന്നില്‍ സമരം നടത്തുക. നേരത്തെ ഗ്രാമസമിതി നടത്തിയ നിരാഹാരസമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

MORE IN NORTH
SHOW MORE