ഭൂമിയില്‍ വിള്ളലിനെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് ധനസഹായം

മലപ്പുറം പെരുമണ്ണ ക്ലാരിയില്‍ ഭൂമിയില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ അടിയന്തര ധനസഹായം. രണ്ടു കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപവീതമാണ് നല്‍കുക.വിളളല്‍ കാണപ്പെട്ട പ്രദേശങ്ങള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു

വിള്ളലിനെതുടര്‍ന്ന് തകര്‍ന്ന വീടുകളും പ്രദേശങ്ങളും കണ്ട റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍  നാട്ടുകാരുടെ പരാതിയും കേട്ടു.വിഷയം അതീവ ഗൗരവമുള്ളതാണ്.വീടും ഭൂമിയും നഷ്ടമായവരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.അടിയന്തരമായി 2 കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം  ധനസഹായം പ്രഖ്യാപിച്ചു

ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ സീനിയര്‍ കണ്‍സല്‍റ്റന്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിള്ളലിനെകുറിച്ച് പഠിക്കുന്നത്.ഭൂമിക്കടിയിലെ മണ്ണൊലിപ്പാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.പഠന റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ റവന്യൂമന്ത്രിക്ക് കൈമാറും .അതേ സമയം 2013 ല്‍ ഈ പ്രദേശത്ത് വിള്ളല്‍ കാണപ്പെട്ടിട്ടും കൃത്യമായ പഠനം നടത്തിയിരുന്നില്ല എന്ന ആരോപണം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്