പഠന മികവിന് മലയാള മനോരമയുടെ ആദരം; അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ആദരമുദ്ര

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികൾക്ക് മലയാള മനോരമയുടെ ആദരം. ലക്ഷ്യ എൻട്രൻസ് കോച്ചിങ് സെന്ററിന്റെ സഹകരണത്തോടെയാണ് പ്രതിഭാ സംഗമം എന്ന പരിപാടി സംഘടിപ്പിച്ചത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് മലയാള മനോരമയുടെ ആദരമുദ്ര ഏറ്റുവാങ്ങിയത്. കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ.ജി.ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനവും ആത്മവിശ്വാസവുമാണു വിജയത്തിന്റെ താക്കോലെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിച്ചു.

ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ,മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ എം.ബാബുരാജ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കരിയർ വിദഗ്ദൻ സജിത്ത് തോമസിന്റെ നേതൃത്വത്തില്‍ ഉപരിപഠന സാധ്യതകളെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു.