രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ഡി.വൈ.എഫ്.ഐ

dyfi-blood-bank
SHARE

രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ഡി.വൈ.എഫ്.ഐ. സംഘടനയുെട കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയാണ് ഐ ഡൊണേറ്റ് എന്ന ആപ്പ് രൂപകല്‍പന ചെയ്തത്. ഇടനിലക്കാരെ ഒഴിവാക്കി രക്തദാദക്കള്‍ക്കും, സ്വീകര്‍ത്തക്കള്‍ക്കും തമ്മില്‍ നേരിട്ടു ബന്ധപ്പെടാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

രക്തദാനം മഹാദാനം എന്ന സന്ദേശത്തിന് പ്രസക്തിയേറുന്ന കാലത്താണ് രക്തദാനത്ത് പ്രചാരം നല്‍കാന്‍ നൂതനമായ ആശയം ഡി.വൈ.എഫ്.ഐ അവതരിപ്പിക്കുന്നത്. ദാതാക്കളേയും സ്വീകര്‍ത്താക്കളേയും നേരിട്ട് ബന്ധപ്പെടുത്തുകയാണ് ലക്ഷ്യം. ഐ ഡൊണേറ്റിലൂടെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.

ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനില്‍ ദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍. ഒരാള്‍ ഒരിക്കല്‍ രക്തം നല്‍കിയാല്‍ പിന്നീട് മൂന്നുമാസത്തേയ്ക്ക് രക്തദാതാക്കളുടെ പട്ടികയില്‍ നിന്ന് ആ പേര് തനിയെ മാറുന്ന സംവിധാനവും ഐ ഡൊണേറ്റിന്റെ പ്രത്യേകതയാണ്. കാഞ്ഞങ്ങാട് മാത്രം ഒതുങ്ങി നില്‍ക്കാതെ അപ്ലിക്കേഷന്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനും, അവയവദാനരംഗത്തേയ്ക്കു കൂടി ചുവടുവയ്ക്കാനുമാണ് ഡി.വൈ.എഫ്.ഐയുടെ ലക്ഷ്യം.

നിലവില്‍ ഈ കൂട്ടായ്മയില്‍ ആയിരത്തോളം അംഗങ്ങളുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സംഘടനാതലത്തില്‍ നടത്തുന്ന വിപുലമായ ക്യംപയിനിലൂടെ അംഗസംഖ്യ പതിനായിരത്തില്‍ എത്തിക്കാനാകുമെന്നാണ് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതീക്ഷ. ഐ.ഒ.എസ്. ഉള്‍പ്പെടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അധികം താമസിയാതെ ഐ ഡൊണേറ്റെത്തും.

MORE IN NORTH
SHOW MORE