പെരുമണ്ണ ക്ലാരിയില്‍ ഭൂമി വിണ്ടുകീറിയ നിലയിൽ

kottakkal-land-split-t
SHARE

മലപ്പുറം കോട്ടക്കല്‍ പെരുമണ്ണ ക്ലാരിയില്‍ ഭൂമി വിണ്ടുകീറിയ നിലയില്‍. വിളളലില്‍ പരിസരത്തെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഭൂമിയില്‍ ഗര്‍ത്തം രൂപപ്പെട്ട സംഭവത്തില്‍ വിശദമായ പഠനം നടത്താനായിട്ടില്ല.

കഴിഞ്ഞ നാലു വര്‍ഷമായി കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമിയില്‍ വിളളല്‍ കാണുന്നുണ്ട്.  എഴുപതു മീറ്റര്‍ നീളത്തില്‍ വിണ്ടുകീറി ഗര്‍ത്തം രൂപപ്പെട്ടത് കാണാം. രണ്ടു വീടുകളേയും വിളളല്‍ ബാധിച്ചിട്ടുണ്ട്. വീടിന്റെ ചുമര് തകര്‍ന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഗര്‍ത്തത്തില്‍ വീണ മൂന്നു മാസം പ്രായമായ ആടിനെ കാണാതായി. ആഴത്തില്‍ നിന്ന് ആടന്റെ കരച്ചില്‍ കേള്‍ക്കാമെങ്കിലും രക്ഷിക്കാനായില്ല. ആഴമെത്രയുണ്ടെന്നും വ്യക്തമല്ല.

പ്രദേശത്തെ ബാധിക്കുന്ന വിളളലിനെക്കുറിച്ച് വിദഗ്ധപഠനം നടത്തണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. വിദഗ്ധപഠനത്തിന് തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് എന്‍ജിനീയറും ശുപാര്‍ശ ചെയ്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. 

വിണ്ടുകീറി അപകടാവസ്ഥയിലായ വീട്ടില്‍ കുടുംബങ്ങള്‍ ഇപ്പോഴും താമസമുണ്ട്. വീടുപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു.

MORE IN NORTH
SHOW MORE