ഭൂമിയുടെ ക്രയവിക്രയം വിലക്കി: മാടമ്പി ഗ്രാമത്തിലുള്ളവര്‍ ദുരിതത്തിൽ

ഭൂമിയുടെ ക്രയവിക്രയം വിലക്കി  റവന്യു വകുപ്പ് ഉത്തരവിട്ടതോടെ കോഴിക്കോട് തോട്ടുമുക്കം മാടമ്പി ഗ്രാമത്തിലുള്ളവര്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. . കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് നിന്നും സ്ഥലം വിറ്റു  പോകാന്‍  പോലും  കഴിയുന്നില്ല. അത്യാവശ്യത്തിന് സ്ഥലം വിറ്റവര്‍ പോലും റജിസ്ട്രേഷന്‍ മുടങ്ങിയതോടെ  നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലാണ്.

മാടമ്പിയിലെ  ഏറ്റവും പ്രായം കൂടിയവരില്‍ ഒരാളാണ് അസൈനാര്‍. താമസം തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെ ആയി.കുടിവെള്ളത്തിനുള്ള ബുദ്ധിമുട്ടും പാറമടയില്‍ നിന്നുള്ള ശബ്ദ മലിനീകരണവും ആയതോടെയാണ്  വീടു മാറാന്‍ തീരുമാനിച്ചത്. തോട്ടുമുക്കത്ത് തന്നെ പുതിയ സ്ഥലവും കണ്ടെത്തി. മാടമ്പിയിലെ സ്ഥലം വില്‍പനയ്ക്കായി കരാറുമായി. പക്ഷേ റജിസ്ട്രേഷന്‍ മുടങ്ങിയതോടെ  എല്ല സ്വപ്നങ്ങളും തകര്‍ന്നു

സമാനമായ അവസ്ഥ തന്നെയാണ് ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും. സ്ഥലം നഷ്ടമാകുമെന്ന ഭീതി ഇതിന് പുറമെയാണ്. പ്രതിസന്ധി മുതലെടുത്ത് തുഛ്മായ വിലയ്ക്ക് ഭൂമി വാങ്ങികൂട്ടാന്‍ പാറമട ലോബി ശ്രമം തുടങ്ങിയതായും നാട്ടുകര്‍ ആരോപിക്കുന്നു.