കാട്ടാനശല്യത്തിന് പരിഹാരം കാണുമെന്ന വനംവകുപ്പിന്‍റെ ഉറപ്പ് നടപ്പായില്ല

wayanad-wild-elephant-t
SHARE

വയനാട്ടിലെ കാട്ടാനശല്യത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണുമെന്ന വനംവകുപ്പിന്‍റെ ഉറപ്പ് നടപ്പായില്ല. കാട്ടാനകളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ പൊറുതിമുട്ടി. കൃഷിയിടം മുഴുവന്‍ ആന നശിപ്പിക്കുന്നതിനാല്‍ ഉപജീവനത്തിനുവകയില്ലാതെ കഷ്ടപ്പെടുകയാണിവര്‍ 

നടവയലിലുള്ള തങ്കച്ചന്റെ വരവ് കണ്ടാൽ തന്നെ അറിയാം, എന്തോ മനസിലുറപ്പിച്ചിട്ടാണെന്ന്. കുറച്ചു നേരം കാത്തു നിന്നപ്പോഴാണ് കാര്യം മനസിലായത്. കൃഷി ഇടത്തിലെ ചക്ക മുഴുവൻ വെട്ടികളായനായിരുന്നു വരവെന്ന്. 

കാട്ടാന ശല്യം കാരണം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. പനമരം, ചെറുകാട്ടൂർ, നെയ്‌കുപ്പ എന്നിവിടങ്ങളിൽ കാട്ടാനയുടെ വിളയാട്ടമാണ് ഇപ്പോൾ. 

MORE IN NORTH
SHOW MORE