ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ വീട്ടിൽ മഞ്ജു എത്തി

ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ നടി മഞ്ജുവാരിയര്‍ എത്തി. മുക്കാലി ചിണ്ടക്കി ഉൗരിലെത്തിയ മഞ്ജുവാരിയര്‍ മധുവിന്റെ അമ്മയെയും സഹോദരിമാരെയും കണ്ടു. ഉൗരിലുളളവര്‍ക്ക് സദ്യയും നല്‍കിയായിരുന്നു മടക്കം.

മനസിനെ അസ്വസ്ഥതപ്പെടുത്തിയ മധുവിന്റെ മരണവും ആദിവാസി സമൂഹത്തിന്റെ വേദനയും നടി നേരിട്ടു മനസിലാക്കി. ചിണ്ടക്കിയിലെ ആദിവാസി ഉൗരിലെത്തി കൊല്ലപ്പെട്ട മധുവിന്റെ അമ്മയെയും സഹോദരിമാരെയും നേരിട്ടുകണ്ടു. കേസിന്റെ നടപടികള്‍ ചോദിച്ചു മനസിലാക്കി. ഒപ്പമുണ്ടാകുമെന്ന മഞ്ജുവാരിയര്‍ വാക്കുകള്‍ മധുവിന്റെ കുടുംബത്തിനും ആശ്വാസമായി. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും മനസിന് സന്തോഷം തരുന്നതല്ലെന്നും അത്തരത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന സന്തോഷം പകരുകയെന്നാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്നും മഞ്ജുവാരിയര്‍ പറഞ്ഞു. 

ചിണ്ടക്കി ഉൗരിലുളള എല്ലാവര്‍ക്കും നേരത്തെ തന്നെ സദ്യ ക്രമീകരിച്ചിരുന്നു. വിഭവങ്ങള്‍ വിളമ്പിക്കൊടുത്ത് ഭക്ഷണം കഴിച്ചായിരുന്നു മഞ്ജുവിന്റെ മടക്കം.ആദിവാസികളെ സഹായിക്കുന്നതിന് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനാണ് മഞ്ജുവിന്റെ തീരുമാനം