സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് മാതൃകയായി ചെർപ്പുളശ്ശേരി

നൂറു ശതമാനം സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് മാതൃകയാവുകയാണ് പാലക്കാട്ടെ ചെർപ്പുളശ്ശേരി നഗരസഭ. ഒൻപതു ലക്ഷം രൂപ ചെലവിലാണ്സോളർ പ്ലാന്റ് സ്ഥാപിച്ചത്. നഗരസഭാ കെട്ടിടങ്ങളും ആശുപത്രിയും തെരുവുവിളക്കുകളുമെല്ലാം സൗരോർജത്തിൽ പ്രകാശിക്കും.

  

KSEB യുടെ വൈദ്യുതി പൂർണ്ണമായും ഒഴിവാക്കി സൗരോർജത്തിൽ മാത്രം  പ്രവൃത്തിക്കുന്ന ജില്ലയിലെ  ആദ്യ നഗരസഭയാകും ചെർപ്പുളശ്ശേരി. ആദ്യഘട്ടത്തിൽ നഗരസഭ പരിധിയിലെ തെരുവുവിളക്കുകളാണ് പ്രകാശിച്ചു തുടങ്ങിയത്. ഊർജ സംരക്ഷണത്തിന് 

മാതൃകയാകുന്നതിനൊപ്പം  ,അധിക വൈദ്യുതി ബില്ലും ബാധ്യതയാകില്ല .നഗരസഭയുടെ എല്ലാ കെട്ടിടങ്ങളിലും സോളർ പ്ളാൻറുകൾ സ്ഥാപിക്കാനാണ് തീരുമാനം.ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രവും ഉൾപ്പെടുത്തും. നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് ഒൻപതു ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചത്.