ക്രഷര്‍ യൂണിറ്റിനെതിരെ നാട്ടുകാരുടെ സമരം ശക്തമാകുന്നു

balussery-quarry
SHARE

കോഴിക്കോട് ബാലുശേരി കൂട്ടാലിട ചെങ്ങോട്ടുമലയില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ സമരം ശക്തമാകുന്നു. സമരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാായി  മിഠായിത്തെരുവില്‍ കുട്ടികളുടെ നേതൃത്വത്തില്‍  സംരക്ഷണ സദസ് സംഘടിപ്പിച്ചു.

ചെങ്ങോട്ട്മലയുടെ മഹത്വമാണ്..ബാദ്റയും മെഹജബിനും  പാടിപറയുന്നത്. നാടിന്റെ  നട്ടെല്ലായ മലയില്‍ പാറമട തുടങ്ങുന്നതിനെതിരെ പൊതുമനസാക്ഷിയെ ഉണര്‍ത്താനാണ്  ഇരുവരും  െവള്ളിയൂര്‍ എ.യു.പി സ്കൂളിലെ സഹപാഠികള്‍ക്കൊപ്പം ദേശത്തിന്റെ കഥാകാരന്റെ തെരുവിലെത്തിയത്. എസ്.കെയുെട മുന്നിലിരുന്ന് അവര്‍ പാടിയും പറഞ്ഞും വരാനിരിക്കുന്ന ദുരന്തത്തിലേക്ക്  ശ്രദ്ധ ക്ഷണിച്ചു.

  

മഞ്ഞള്‍ കൃഷിയ്ക്കെന്ന വ്യാജേനെയാണ് ചെങ്ങോട്ട്മലയിലെ നൂറേക്കര്‍ ഭൂമി പത്തനംതിട്ടയിലെ പ്രമുഖ ക്രഷര്‍ വ്യാവസായങ്ങള്‍ വാങ്ങികൂട്ടിയത്. ജനത്തെ കബളിപ്പിക്കാനായി റോഡിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ കൃഷി ആരംഭിക്കുകയും ചെയ്തു.  ക്രഷറിന് ജിയോളജി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ അനുമതി ലഭിച്ചതോടെ നാട്ടുകാര്‍ സമരം തുടങ്ങി. സമരം  ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ ടി.പി. രാജീവന് വധഭീഷണി ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് സമരം കൂടുതല്‍  ശക്തമായി. അടുത്ത ദിവസം കൂട്ടാലിടയില്‍ മുഴുവന്‍ ജനങ്ങളുടെയും സംഗമം നടത്തുന്നതോടെ സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.

MORE IN NORTH
SHOW MORE