കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം. പി.എസ്.സി റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തി നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. എന്നാല്‍ സര്‍വകലാശാലയുടെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളും ജോലി വേണമെന്ന ആവശ്യവുമായി, കോടതി വിധി ഉയര്‍ത്തിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്.

1500 പേരുടെ ഒഴിവിലേയ്ക്ക് 2016ലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. അതേ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റും പുറത്തു വന്നു. എന്നാലിതുവരെ നിയമന നടപടികള്‍ തുടങ്ങിയിട്ടില്ല. സര്‍വകലാശാല തന്നെ പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ പിഎസ്്സിയില്‍ നിന്ന് നിയമനം നടത്തുന്നതെങ്ങനെയെന്നാണ് സര്‍വകലാശാലയുടെ ചോദ്യം. 

എന്നാല്‍ പിഎസ്്സി ലിസ്റ്റിന്‍റെ പേരു പറഞ്ഞ് സര്‍വകലാശാലയുടെ റാങ്ക് ലിസ്റ്റിലുള്ളവരെയും അധികൃതര്‍ കബളിപ്പിക്കുകയാണ്എന്നാണ് ആരോപണം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ എത്രയും പെട്ടെന്ന് പ്രശ്നം തീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.