ബൈപാസ് നിർമാണത്തിനെതിരെ സമരം തുടരുമെന്ന് വയൽകിളി പ്രവർത്തകർ

kizhattur-strike
SHARE

സിപിഎം പ്രവർത്തകർ സമരപന്തൽ കത്തിച്ചു കളഞ്ഞെങ്കിലും വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനെതിരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് വയൽകിളി പ്രവർത്തകർ. കണ്ണൂർ കീഴാറ്റൂർ വയലിൽ വീണ്ടും സമരപന്തൽ കെട്ടാനാണ് വയൽകിളിയുടെ തീരുമാനം.

പാർട്ടി ഗ്രാമത്തിലെ വയലിൽ  ഉയർത്തിയ സമരപന്തൽ അഗ്നിക്കിരയാക്കി. ദേശീയപാത അധികൃതർ വയലിന് നടുവിൽ സർവേ കല്ല് കുഴിച്ചിട്ടു. എങ്കിലും അന്നവും വെളളവും തരുന്ന വയലിനായി പോരാട്ടം തുടരുമെന്ന് സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഉറപ്പിച്ച് പറയുന്നു. 

ഇന്നലെ രാത്രി പത്തുമണിയോടെയാണ് കുപ്പം-കുറ്റിക്കോൽ ബൈപാസിന്റെ സർവേ നടപടികൾ പൂർത്തിയായത്. ഇതിന് ശേഷമാണ് അറസ്റ്റിലായ  നാൽപത്തിയൊമ്പതുപേരെ പൊലീസ് വിട്ടയച്ചത്.

MORE IN NORTH
SHOW MORE