കീഴാറ്റൂരിലെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

kannur-kizhattur
SHARE

കണ്ണൂര്‍ കീഴാറ്റൂരിലെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സമരപന്തൽ കത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം . വീണ്ടും സമരപന്തൽ കെട്ടി സമരം തുടരാനാണ് വയൽകിളിയുടെ തീരുമാനം.

കീഴാറ്റൂരിലെ  പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരോട് ഫാസിസ്റ്റ് സമീപനമാകരുത്.             

പൊലീസും സിപിഎമ്മും നടത്തിയ അതിക്രമം ജനാധിപത്യകേരളത്തിന് കളങ്കമെന്നായിരുന്നു  വി.എം.സുധീരന്‍റെ പ്രതികരണം. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനെതിരെ സമരം തുടരാണ് വയല്‍ക്കിളി പ്രവര്‍ത്തകരുടെ തീരുമാനം. കീഴാറ്റൂർ വയലിൽ വീണ്ടും സമരപന്തൽ കെട്ടുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

MORE IN NORTH
SHOW MORE