കോഴിക്കോടിന്റെ സായാഹ്നങ്ങളെ സംഗീതത്തിലലിയിച്ച് ദേവരാഗം

കോഴിക്കോടിന്റെ സായാഹ്നങ്ങളെ സംഗീതത്തിലലിയിച്ച് ദേവരാഗം. അതുല്യപ്രതിഭ  ദേവരാജന്‍ മാഷിനുള്ള സമര്‍പ്പണമായാണ് ബാങ്ക്മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഗീതനിശ ഒരുക്കിയത്.

ദേവസംഗീതത്തിലലിഞ്ഞു കോഴിക്കോടിന്റെ സായാഹ്നം. അതുല്യസംഗീത പ്രതിഭ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഇരുപത്തിയാറോളം പാട്ടുകളാണ് ആസ്വാദകര്‍ നെഞ്ചിലേറ്റിയത്. 

കോഴിക്കോട്ടെ പ്രിയ ഗായകര്‍ പാട്ടിന്റെ പാലാഴി തീര്‍ത്തപ്പോള്‍ ടൗണ്‍ഹാളിലെ സദസ് പഴയകാലത്തേക്ക് തിരിച്ചുപോയി. മലയാളസംഗീത ശാഖയുടെ സുവര്‍ണകാലഘട്ടം ഒാര്‍മിപ്പിക്കുന്നതായിരുന്നു സംഗീത നിശ