കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്നു പേർ പിടിയിൽ

kozhikode-ganja
SHARE

കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി പത്തുകിലോ കഞ്ചാവ് പിടികൂടി. ഇതരസംസ്ഥാനക്കാരടക്കം മൂന്നുപേരെ പൊലിസ്  കസ്റ്റഡിയിലെടുത്തു. 

ആന്ധ്രയില്‍ നിന്നു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് മധുര സ്വദേശികളായ കുമാര്‍, സതീഷ് എന്നിവര്‍ പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ രണ്ടു കെട്ടായി സൂക്ഷിച്ച ഏട്ടു കിലോ കഞ്ചാവാണ്  പിടികൂടിയത്. കോഴിക്കോട്ടെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്താനെത്തിച്ചതാണിതെന്ന് പ്രതികള്‍ പൊലീസിനു മൊഴിനല്‍കി. പ്രതികളിലൊരാളായ കുമാറാണ് സംഘത്തിലെ പ്രധാനി. ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തേയ്ക്ക് കഞ്ചാവ് കടത്തുന്നുണ്ട്.  ഒണ്‍ലൈന്‍ മുഖേനയാണ് ഇടപാട് ഉറപ്പിക്കുന്നത്. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെയും വെള്ളയില്‍ പൊലീസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

മാങ്കാവില്‍ വില്‍പ്പനയ്ക്കായെത്തിച്ച രണ്ടു കിലോ കഞ്ചാവും പൊലിസ് പിടികൂടി.  പുതിയ പാലം സ്വദേശി ദിനേശനെ കസബ പൊലിസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ കഞ്ചാവ് മാഫിയാസംഘവുമായുള്ള ദിനേശന്റെ ബന്ധം പൊലീസ് അന്വേഷിച്ചുവരികയാണ്. 

MORE IN NORTH
SHOW MORE