കൂടരഞ്ഞിപുഴയുടെ ഉത്ഭവസ്ഥാനത്ത് കുഴിയെടുത്ത് മാലിന്യം തള്ളൽ

Thumb Image
SHARE

കോഴിക്കോട് കൂടരഞ്ഞിയില്‍ പുഴയുടെ ഉല്‍ഭസ്ഥാനത്തോട് േചര്‍ന്ന് ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ച് മൂടിയതായി പരാതി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വലിയ കുഴികളെടുത്താണ് മാലിന്യങ്ങള്‍ തള്ളിയത്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തയ്യാറായിട്ടില്ല.

കൂടരഞ്ഞി താഴെ കക്കാട്ടെ  മ‍ലഞ്ചെരിവിലെ ആളൊഴിഞ്ഞ പ്രദേശത്താണ് വന്‍ കുഴികളെടുത്ത് മാലിന്യങ്ങള്‍ തള്ളിയത്. രാത്രി വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളിയ മാലിന്യത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.  .നാട്ടുകാര്‍ സ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെ രാത്രി ഇവ മണ്ണിട്ട് മൂടി. ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയായ  പെരുമ്പിലാം പുഴ ഉല്‍ഭവിക്കുന്ന ചതുപ്പിനോട് ചേര്‍ന്നാണ് മാലിന്യം തള്ളിയിരിക്കുന്നത്.

ആശുപത്രി മാലിന്യങ്ങള്‍ സംസ്കരിക്കാനായി കരാറെടുത്ത സംഘം, സ്ഥലം ഉടമയുടെ അനുവാദത്തോടെ മാലിന്യം തള്ളിയെന്നാണ് സൂചന. കിനാലൂരില്‍  ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രം  തുടങ്ങാനുള്ള ജില്ല ഭരണകൂടത്തിന്റെ നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയിലായിരിക്കെയാണ് ചതുപ്പ് നിലത്തോട് ചേര്‍ന്ന് മാലിന്യം തള്ളിയത്. 

MORE IN NORTH
SHOW MORE