പൊടിയിൽ മുങ്ങി അങ്കണവാടി; മാസ്ക് ധരിച്ച് കുട്ടികൾ

Thumb Image
SHARE

പൊടിയിൽ മുങ്ങി കണ്ണൂർ ശ്രീകണ്ഠപുരം ചെങ്ങളായിലെ അങ്കണവാടി. പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന റോഡില്‍നിന്നുയരുന്ന പൊടിമൂലം മാസ്ക് ധരിച്ചാണ് കുട്ടികൾ ക്ലാസിലെത്തുന്നത്.

നാട് വികസിക്കുകയാണ്. പുതിയ റോഡുകൾ വരുന്നു. പുതിയ പാലങ്ങൾ നിർമിക്കുന്നു. ഈ വികസനത്തിനിടയിൽ ചില അശ്രദ്ധ, അല്ലെങ്കിൽ ചെറിയൊരു അവഗണന നമ്മുടെ ആരോഗ്യം തന്നെ മോശമാക്കുന്നു.

റോഡിനായി ലക്ഷങ്ങൾ ചിലവഴിക്കുന്ന ചെങ്ങളായി പഞ്ചായത്ത് ഈ കുട്ടികളുടെ ആരോഗ്യമാണ് പണയം വെച്ചിരിക്കുന്നത്. ഓരോ വാഹനം കടന്നു പോകുമ്പോഴും അടച്ചുറപ്പില്ലാത്ത വാടക കെട്ടിടത്തിലെ ക്ലാസ് മുറിയിലേക്ക് പൊടി പറന്നെത്തുന്നു. മിക്ക കുട്ടികള്‍ക്കും പനിയും ജലദോഷവും പിടകൂടി. റോഡിൽ വെള്ളം തളിക്കണമെന്ന് കാണിച്ച് യൂത്ത് ലീഗ് നൽകിയ പരാതി പഞ്ചായത്ത് കണ്ടതായി നടിച്ചിട്ടില്ല.

MORE IN NORTH
SHOW MORE