ദുരിതബാധിതർക്ക് സ്നേഹത്തണൽ, തൊഴിൽ സംരംഭക പദ്ധതിക്ക് തുടക്കമായി

snehathanal-endosulfan
SHARE

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്കായി കുടുംബശ്രീയും, മലയാള മനോരമയും സംയുക്തമായി ഒരുക്കുന്ന തൊഴില്‍ സംരഭക പദ്ധതിക്ക് തുടക്കമായി. കാസര്‍കോട്, നീലേശ്വരത്ത് നടന്ന ചടങ്ങില്‍ തദ്ദേശഭരണ മന്ത്രി കെ.ടി.ജലീല്‍ സ്നേഹത്തണല്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭയുടേയും, എന്‍മജെ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.

ഈ പൂക്കളും വിരിയട്ടെ എന്ന വാര്‍ത്ത പരമ്പരയുടെ ഭാഗമായി മലയാള മനോരമയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടപ്പാക്കുന്ന  മൂന്നാം ഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് തൊഴിൽ സംരംഭക യൂണിറ്റുകൾ. സ്നേഹത്തണലിന്റെ ഭാഗമായുള്ള കുട നിര്‍മാണ യൂണിറ്റില്‍ നിര്‍മ്മിച്ച കുട സദസിന് പരിചയപ്പെടുത്തിയാണ് മന്ത്രി കെ.ടി.ജലീല്‍ പരിപാടിയുടെ നിര്‍വഹിച്ചത്. തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റില്‍ ഒരുക്കിയ സഞ്ചിയും അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മലയാള മനോരമ നടപ്പാക്കിയ വിവിധ പദ്ധതികളെ അഭിനന്ദിച്ച മന്ത്രി, സമാനമായ മാതൃകയില്‍ സംസ്ഥാനത്തെ 200 ബഡ്സ് സ്കൂളോട് അനുബന്ധമായി തൊഴിൽ കേന്ദ്രങ്ങൾ തുടങ്ങി അമ്മമാർക്ക് വരുമാന മാർഗം ഉറപ്പാക്കുമെന്നും അറിയിച്ചു. 

എം.രാജഗോപാലന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. 

MORE IN NORTH
SHOW MORE