ഡ്രൈവിങ് പരീക്ഷ കന്നുകാലിചന്തയിൽ

driving-test
SHARE

 കന്നുകാലിച്ചന്തയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി തിരുവല്ലയിലെ മോട്ടോര്‍വാഹന വകുപ്പ്. സ്ഥലപരിമിതിമൂലം എട്ടും, എച്ചും  ടെസ്റ്റുകള്‍ ഒരേ സ്ഥലത്ത് നടത്തുന്നതിനാല്‍ പരീക്ഷാര്‍ഥികളും ബുദ്ധിമുട്ടുകയാണ്.

തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരത്തുള്ള കാലിച്ചന്തയിലാണ് ഇപ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. സ്ഥലപരിമിതിമ ഇരുചക്ര–മുച്ചക്ര വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റ് കഴിഞ്ഞതിനുശേഷമേ വലിയ വാഹനങ്ങളുടെ ടെസ്റ്റ് നടക്കൂ. പരീക്ഷാര്‍ഥികള്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ്  ടെസ്റ്റില്‍ പങ്കെടുക്കുന്നത്.

നാല് മാസം മുന്‍പുവരെ തിരുമൂലപുരത്ത് മുന്‍സിപ്പാലിറ്റിയുടെ ഗ്രൗണ്ടിലായിരുന്നു ഡ്രൈവിങ് ടെസ്റ്റ്.  ജലസംഭരണി നിര്‍മിക്കുന്നതിനായി ജലഅതോറിറ്റി സ്ഥലം ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും ഡ്രൈവിങ് ടെസ്റ്റ് ഇവിടേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം വൈകുകയാണ്.

MORE IN NORTH
SHOW MORE