ഓർക്കാട്ടേരിയിൽ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം

kozhikode-merchants
SHARE

രാഷ്ട്രീയ സംഘർഷങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വടകര ഓർക്കാട്ടേരിയിൽ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന ആർ.എം.പി ,സിപിഎം സംഘർഷത്തിലും കടകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. 

വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ വ്യാപാരികളും നിരന്തരമുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ അസ്വസ്ഥരാണ്. കട കയറി ആക്രമിക്കുന്നതിലൂടെ കനത്ത നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിലും രണ്ട് കടകൾ പൂർണമായും തകർത്തിരുന്നു.

ആർഎംപി രൂപീകരണത്തിന് ശേഷം നിരന്തര രാഷ്ട്രീയ സംഘർഷമുണ്ടാകുന്ന മേഖലകളാണ് ഒഞ്ചിയവും ഓർക്കാട്ടേരിയും.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.