കരിപ്പൂര്‍ വിമാനത്താള വികസനത്തിന് തടസം റവന്യുവകുപ്പിന്റെ മെല്ലെപോക്ക്: കു‍ഞ്ഞാലിക്കുട്ടി

കരിപ്പൂര്‍ വിമാനത്താളത്തിന്റെ വികസനത്തിന് പ്രധാന തടസം റവന്യുവകുപ്പിന്റെ മെല്ലെപോക്കെന്ന് പി.കെ. കു‍ഞ്ഞാലിക്കുട്ടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതായി എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗം വിലയിരുത്തി. നിലവിലെ സൗകര്യങ്ങളില്‍ തന്നെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വ്യോമയാന മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു 

സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ഇതിനായി എം.പിമാര്‍ വ്യോമായാന മന്ത്രിെയ നേരിട്ട് കാണാനും യോഗത്തില്‍ തീരുമാനമായി. വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. റവന്യു വകുപ്പിന്റെ മെല്ലെപോക്കാണ് തടസമെന്നാണ് വിലയിരുത്തല്‍. 

നിലവിലെ റണ്‍വേ ഉപയോഗിച്ച് തന്നെ വലിയ വിമാനങ്ങള്‍ക്ക് സര്‍വസ് നടത്താമെന്ന് എയര്‍പോര്‍ട് മാനേജര്‍ യോഗത്തെ അറിയിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും, രണ്ടര കൊല്ലത്തിനിടെ ആദ്യമായിട്ടാണ് വിമാനത്താവള ഉപദേശക സമിതി യോഗം ചേരുന്നത്