പെരിന്തല്‍മണ്ണയില്‍ എംഎസ്എഫ് എസ്എഫ്ഐ സംഘര്‍ഷം

മലപ്പുറം പെരിന്തല്‍മണ്ണയിലെ മുസ്്ലിംലീഗ് നിയോജക മണ്ഡലം ഒാഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷം. എംഎസ്എഫ്- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഹര്‍ത്താല്‍ ആചരിച്ചു. 

പെരിന്തല്‌‍മണ്ണ പോളീടെക്നിക്കില്‍ എംഎസ്എഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. എംഎസ്എഫുകാരെ മര്‍ദിച്ചുവെന്നാരോപിച്ച് പുറത്തുനിന്നെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ക്യാംപസിനുള്ളില്‍ കടന്ന് എസ്ഫ്ഐക്കാര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് പരാതി. പിന്നാലെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപംദേശീയപാത ഉപരോധിച്ച എസ്എഫ്ഐക്കാരാണ് പ്രകടനമായി എത്തിയാണ് ഓഫിസ് തല്ലിത്തകര്‍ത്തത്. ഓഫിസ് ഉപകരണങ്ങള്‍ വഴിയിലേക്ക് വലിച്ചിട്ട നിലയിലാണ്. പിന്നാലെ പ്രതിഷേധവുമായെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. 

തുടര്‍ന്ന് സിപിഎം ലീഗ് ഓഫീസ് പരിസരങ്ങളിലായി ഇരുവിഭാഗങ്ങളും സംഘടിച്ചു. പരസ്പരംമുണ്ടായ കല്ലേറില്‍ പ്രവര്‍ത്തകര്‍ക്ക് പപരുക്ക്.ലീഗ് ഓഫീസ് ആക്രമിക്കുന്നതിനിടെ നാലു ലീഗുകാര്‍ക്കും പോളിടെക്നിക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരും നാല് എസ്എഫ്ഐക്കാരുംമുള്‍പ്പെടെ പത്തുപേര്‍ക്ക് പരുക്കുണ്ട്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹം നഗരത്തില്‍ ക്യാംപ് ചെയ്യുകയാണ്. ലീഗ് സിപിഎം നേതൃത്വങ്ങളെ ഒന്നിച്ചിരുത്തി ചര്‍ച്ചയ്ക്ക് പൊലീസ് മുന്‍കയ്യെടുക്കുന്നുണ്ട്.