സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ടി.വി.ബാലന്‍ തുടരും

ടി.വി.ബാലന്‍ സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും. ഒന്‍പത് പുതുമുഖങ്ങളടക്കം 38 അംഗം ജില്ലാകമ്മിറ്റിയെയും തിരഞ്ഞെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും. കെ.എം.മാണി ഇടതുമുന്നണിയിലേക്കെന്ന് പ്രചരിപ്പിക്കുന്നത് ചിലരുടെ അധികാര താല്‍പ്പര്യം മാത്രമെന്ന് സമ്മേളനം വിലയിരുത്തി.