പറമ്പിക്കുളം ആളിയാർ പദ്ധതി; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Thumb Image
SHARE

പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട വെള്ളം ലഭിക്കാതിരുന്നാൽ പാലക്കാട്ട് പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ഉദ്യോഗസ്ഥ ഭരണ തലത്തിലെ വീഴ്ചകള്‍ തമിഴ്നാടിന് ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. ചിറ്റൂരില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗമാണ് നിലപാട് കടുപ്പിച്ചത്.

പറമ്പിക്കുളം ആളിയാര്‍ കരാറും കേരളത്തിന്റെ ജല അവകാശങ്ങളുമാണ് കര്‍ഷകരും ജനപ്രതിനിധികളും വിലയിരുത്തിയത്. കാലങ്ങളായി തമിഴ്നാട് തുടരുന്ന നഗ്നമായ കരാര്‍ ലംഘനം അനുവദിക്കരുതെന്നാണ് പൊതുവികാരം. പാലക്കാട്ട് രണ്ടാംവിള നെല്‍കൃഷിക്ക് വെളളമില്ലാതെ വരുന്ന സാഹചര്യത്തില്‍ മാത്രം പ്രതിഷേധം ഒതുങ്ങുരുത്. നാളിതുവരെ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ കേരളത്തിന് പ്രയോജനപ്പെട്ടിട്ടില്ല. പറമ്പിക്കുളം കരാര്‍ പുതുക്കണമെന്നും ഭരണഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും യോഗം ആവശ്യപ്പെട്ടു. 

ചിറ്റൂര്‍ എംഎല്‍എ  കെ.ക‍ൃഷ്ണന്‍കുട്ടിയാണ് കൃത്യമായ രേഖകള്‍ സഹിതം നിലവിലുളള സ്ഥിതി വ്യക്തമാക്കിയത്.  നെന്മാറ എംഎല്‍എ കെ.ബാബു , കോങ്ങാട് എംഎല്‍എ കെവി വിജയദാസ് എന്നിവരും തദ്ദേശജനപ്രതിനിധികളും രാഷ്ട്രീയ കര്‍ഷക പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വേണ്ടി വന്നാല്‍ കര്‍ഷക സമരത്തിന് തയ്യാറാണെന്നും നെന്മാറ ഉള്‍പ്പടുന്ന ചിറ്റൂര്‍ താലൂക്കിലൊന്നാകെ പറമ്പിക്കുളം വെളളം ലഭിക്കണമെന്നും യോഗം വിലയിരുത്തി. ‍പറമ്പിക്കുളം വെളളത്തിന്റെ പേരില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന തീരുമാനം അന്തര്‍സംസ്ഥാനനദീജല വിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ ധരിപ്പിക്കും.

MORE IN NORTH
SHOW MORE