ഗെയ്്ല്‍ വിരുദ്ധ സമരം വീണ്ടും തുടങ്ങുന്നു

ഇടവേളയ്ക്ക് ശേഷം ഗെയ്്ല്‍ വിരുദ്ധ സമരം വീണ്ടും തുടങ്ങുന്നു. സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നാരോപിച്ചാണ് കോഴിക്കോട് മുക്കത്തെ ഗെയ്്ല്‍ വിരുദ്ധ സമര സമിതി സമരം തുടങ്ങുന്നത്. ചൊവ്വാഴ്ച നിര്‍മാണം നടക്കുന്ന കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും. 

പൈപ്പിടാനായി വീടുകള്‍ പൊളിച്ച് മാറ്റില്ല ,നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് നഷ്ടപരിഹാരം സംബന്ധിച്ച രേഖകള്‍ ഉടമകള്‍ക്ക് നല്‍കും തുടങ്ങി നവംബര്‍ രണ്ടിന് വ്യവസായ മന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് സമരം. നിര്‍മാണം നടക്കുന്ന കേന്ദ്രങ്ങളിലേക്ക് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ചൊവ്വാഴ്ച മാര്‍ച്ച് നടത്തും. സ്ഥലം എം.പി എം ഐ ഷാനവാസ് നേതൃത്വം നല്‍കും 

നിര്‍മാണം തടസപെടുത്തുന്ന ഒരു സമരവും അനുവദിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. സമരത്തെ നേരിടാനായി കഴിഞ്ഞ ദിവസം മുക്കത്ത് മോക്ഡ്രില്ലും റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു