ആദിവാസി സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഇല്ല

സൗകര്യങ്ങളും പഠനസംവിധാനങ്ങളും സുരക്ഷിതത്വവും ഇല്ലാത്ത സാഹചര്യത്തില്‍ പഠിക്കുകയാണ് വയനാട് തവി‍ഞ്ഞാലിലെ ആദിവാസി തോട്ടം-മേഖലയിലെ എഴുപതോളം കുട്ടികള്‍. പാരിസണ്‍ എസ്റ്റേറ്റിന് നടുവി‍ലുള്ള ബദല്‍ വിദ്യാലയം ഏറ്റെടുക്കുമെന്ന വാഗ്ദാനം നടപ്പായില്ല.സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ഉടമകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാത്തതാണ് കാരണം. അധികൃതര്‍ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടുമില്ല.

തവിഞ്ഞാല്‍ പഞ്ചായത്തിലെ പാരിസണ്‍ എസ്റ്റേറ്റില്‍ 1941 ലാണ് ഏകാധ്യാപകവിദ്യാലയം ആരംഭിച്ചത്. എസ്റ്റേറ്റ് ഉടമകള്‍ സ്കൂള്‍ പൂട്ടിയപ്പോള്‍ നാട്ടുകാരും രക്ഷിതാക്കളും ബദല്‍ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് ചുമതല എസ്.എസ്.എക്കായിരുന്നു ഇപ്പോള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗിക നിയന്ത്രണത്തിലാണ് സ്കൂള്‍. 

കുട്ടികള്‍ കൂടിയപ്പോള്‍ അധ്യാപകരുടെ എണ്ണം മൂന്നാക്കി. എല്‍പി ആക്കി അപ്ഗ്രേഡ് ചെയ്ത് സ്കൂള്‍ ഏറ്റെടുക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലം ഉടമകള്‍ വിട്ടുകൊടുത്തിട്ടില്ല. വാഗ്ദാനം നല്‍കിയതല്ലാതെ ഇക്കാര്യത്തില്‍ ആരും ഇടപെട്ടിട്ടുമില്ല. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്താല്‍ മാത്രമേ കുട്ടികളുടെയും ഒപ്പം അധ്യാപകരുടെയും ഭാവി സുരക്ഷിതമാകും. അല്ലെങ്കില്‍ പേരില്‍ മാത്രമാകും സ്കൂള്‍