വാര്‍ഷികവും ക്രിസ്മസും ആഘോഷിച്ച് മാര്‍ത്തോമാ സഭ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റർ

മാര്‍ത്തോമാ സഭ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്ററിന്റെ വാര്‍ഷികവും ക്രിസ്മസ് ആഘോഷവും കോഴിക്കോട് നടന്നു. കുന്നംകുളം മലബാര്‍ ഭദ്രാസനങ്ങളുടെ നേതൃത്വത്തിലായിരുന്നു ക്രിസ്മസ് രാവ് സംഘടിപ്പിച്ചത്. 

ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ പള്ളികളില്‍ നിന്നുമുള്ള കാരള്‍ സംഘങ്ങള്‍ ഒത്തുചേര്‍ന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഒരുമയോടുള്ള കാത്തിരിപ്പ്. 

കുന്നംകുളം മലബാര്‍ ഭദ്രാസന ബിഷപ്പ് ഡോ. തോമസ് മാര്‍ തീത്തോസ് ക്രിസ്മസ്ദുത് നല്‍കി. മാര്‍ത്തോമാ സഭ ഹോസ്പിറ്റല്‍ ഗൈഡന്റ്സ് സെന്ററുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനില്‍കിയ വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. മേയര്‍ തോട്ടതതില്‍ രവീന്ദ്രന്‍, എം.എല്‍.എ എം.കെ.മുനീര്‍ തുടങ്ങിയവര്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കാളികളായി