ഉച്ചഭക്ഷണത്തിന് സ്വന്തം അരിയുമായി ഹയർ സെക്കൻഡറി വിദ്യാർഥികൾ

ഉച്ചഭക്ഷണത്തിനാവശ്യമായ അരി സ്വന്തമായി കൃഷി ചെയ്തതിന്റെ സന്തോഷത്തിലാണ് മലപ്പുറം വാണിയമ്പലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. കുട്ടികൾ തന്നെയാണ് കൊയ്യാനായി വയലിൽ ഇറങ്ങിയത് 

സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ 4 ഏക്കർ സ്ഥലത്താണ് വിദ്യാർഥികൾ കൃഷിയിറക്കിയത്.ഉച്ചഭക്ഷണത്തിന് സ്വന്തമായി അരി ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.കഴിഞ്ഞ ഓഗസ്റ്റ് 28ന് വിത്തിട്ടു. പ്രതീക്ഷിച്ചതിലും അധികം വിളവു ലഭിച്ചു.എം.എൽ.എ എ.പി അനിൽ കുമാറിനൊപ്പം വിദ്യാർഥികളും അരിവാളുമായി വയലിൽ ഇറങ്ങി. പലർക്കും ഇത് പുതിയ അനുഭവമായിരുന്നു 

നാല് ടൺ നെല്ലാണ് ലഭിച്ചത്.ഉച്ചഭക്ഷണത്തിന് ആവശ്യമായതു മാത്രമെടുത്തു ബാക്കി വിൽക്കാനാണ് തീരുമാനം. നെൽകൃഷിക്ക് പുറമെ മൽസ്യക്കൃഷിയിലും വിജയം കാണാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ