രേഖകളില്‍ സ്ഥലത്തിന് വിലകുറച്ച് റജിസ്റ്റര്‍ ചെയ്തതിന് നടപടി

രേഖകളില്‍ സ്ഥലത്തിന് വിലകുറച്ച് റജിസ്റ്റര്‍ ചെയ്തതിന് നാല്‍പ്പത്തിയഞ്ചുപേര്‍ക്ക് പിഴ. പാലക്കാട് ചെര്‍പ്പുളശേരി സബ് റജിസ്ട്രാര്‍ ഒാഫീസാണ് നടപടിയെടുത്തത്. അതേസമയം അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂഉടമകള്‍ രംഗത്തെത്തി. 

2014 നവംബറിൽ പുറത്തിറങ്ങിയ സർക്കാർ ഗസറ്റ് പ്രകാരമാണ് ചെർപ്പുളശ്ശേരി സബ് റജിസ്ട്രാറുടെ നടപടി. സ്ഥലം ഇടപാട് നടത്തിയപ്പോള്‍ കുറഞ്ഞവില ആധാരത്തില്‍ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാല്‍പ്പത്തിയഞ്ച് ഭൂഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നാണ് ഭൂഉടമകളുടെ വാദം. 2010 ലെ ന്യായവില സംവിധാനം കേരളത്തിൽ നിലനിൽക്കെ നടപടി അന്യായമെന്ന് ഇവര്‍ പറയുന്നു. ന്യായവിലയും അന്‍പത് ശതാനത്തിലധികം വർധനയും കാണിച്ച് ഭൂമി റജിസ്റ്റര്‍ ചെയ്തവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവരൊക്കെ സബ്് റജിസ്ട്രാര്‍ ഓഫീസിലെത്തി ജീവനക്കാരുമായി തര്‍ക്കവും പതിവാണ്. 

പിഴ ഒടുക്കാൻ നോട്ടീസ് നല്കിയവര്‍ക്ക് പ്രേത്യക അദാലത്ത് അനുവദിക്കണമന്നും, ന്യായവില പരിഷ്കരണവും, സ്ഥലത്തിന്റെ ക്ലാസ്സിഫിക്കേഷൻ ന്യൂനതകള്‍ പരിഹരിക്കണമെന്നും ഭൂഉടമകൾ ആവശ്യപ്പെടുന്നു.